ക്രൈസ്റ്റ് നഗർ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
1453563
Sunday, September 15, 2024 6:14 AM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് പ്രഫ. ഡോ.സുമേഷ് കുമാർ ആഘോഷ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂളിലെ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ചാക്കോ പുതുകുളം സിഎംഐ കുട്ടികൾക്ക് ഓണസന്ദേശം നൽകി.
വൈസ് പ്രിൻസിപ്പൽ ഫാ. മാത്യൂ പുത്തൻപുരക്കൽ സിഎംഐ, പിടിഎ പ്രസിഡന്റ് പ്രേംജിത്ത് എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനങ്ങൾ ഉൾപെട്ട ഓണവിരുന്ന് വേദിയിൽ അരങ്ങേറുകയും ചെയ്തു.