കാണിക്കവഞ്ചി മോഷണം: ഒരാൾ പിടിയിൽ
1453319
Saturday, September 14, 2024 6:38 AM IST
പേരൂര്‍ക്കട: ക്ഷേത്ര കോമ്പൗണ്ടിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ ഒരാൾ കരമന പോലീസിന്റെ പിടിയിൽ. മണക്കാട് സ്വദേശി അഭിഷേക് (25) ആണ് പിടിയിലായത്. കഴിഞ്ഞ 11ന് രാത്രി 7.30നാണ് സംഭവം.
ആഴാംകല്ല് കൃഷ്ണനഗര്‍ ചാരണത്ത് ശ്രീനഗര്‍ കാവില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ കടന്ന പ്രതി ഇവിടെയുണ്ടായിരുന്ന കാണിക്കവഞ്ചിയുമായി മുങ്ങുകയായിരുന്നു.
കാണിക്ക വഞ്ചിയിലുണ്ടായിരുന്ന തുക പകുതിയോളം തിരികെ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. മാരക ലഹരിമരുന്നുകൾ വാങ്ങുന്നതിനാണ് പ്രതി സ്ഥിരമായി മോഷണം നടത്തുന്നതെന്നും പോലീസ് പറഞ്ഞു. സിഐ എസ്.അനൂപ്, എസ്ഐ ആര്.എസ്.വിപിന്‍ എന്നിവരായിരുന്നു പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.