66കാരന്റെ ഹൃദയഭിത്തിലിൽ വിള്ളൽ : മെഡിക്കൽ കോളജിൽ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയം
1453317
Saturday, September 14, 2024 6:37 AM IST
മെഡിക്കല്‍കോളജ്: ഹൃദയഭിത്തിയിലുണ്ടായ വിള്ളലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയമായി.
കന്യാകുമാരി ജില്ലയിലെ മടിചുല് സ്വദേശിയായ 66 കാരനായ രോഗിക്കാണ് ഇന്റര്‍ വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ റപ്ച്ചര്‍ എന്ന രോഗത്തിന് ചികിത്സ നല്‍കിയത്. ഗുരുതരാവസ്ഥയില്‍ കാര്‍ഡിയോളജി വിഭാഗത്തിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയം തുറക്കാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ശോഭ, ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. രവികുമാര്‍, പ്രഫസര്‍മാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബുമാത്യു,
ഡോ. പ്രവീണ്‍ വേലപ്പന്, ഡോ. എസ്. പ്രവീണ്‍, ഡോ. അഞ്ജന, ഡോ. ലക്ഷ്മി തമ്പി, അനസ്തേഷ്യാ വിഭാഗം പ്രഫ. ഡോ. അന്‍സാര്‍, കാര്‍ഡിയോ വാസ്കുലാര്‍ ടെക്നീഷ്യന്മാരായ പ്രജീഷ്, കിഷോര്‍, കൃഷ്ണപ്രിയ, കുമാരി നേഹ, അമല്‍, നഴ്സിംഗ് ഓഫീസര്‍മാരായ അനിത, ജാന്‍സി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.
കോര്‍പറേറ്റ് ആശുപത്രികളില്‍ അഞ്ചുലക്ഷം രൂപ വരെ ചെലവുവരുന്ന ചികിത്സയാണിത്. തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.