രാഷ്ട്രീയ വിശദീകരണ യോഗവും ഓണക്കിറ്റ് വിതരണവും
1453031
Friday, September 13, 2024 6:09 AM IST
നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് വട്ടപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേ മുക്കോല ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗവും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും നടത്തി. മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വട്ടപ്പാറ മണ്ഡലം പ്രസിഡന്റ് ഷൈജു വട്ടപ്പാറ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കല്ലയം സുകു ധാന്യക്കിറ്റ് വിതരണം നടത്തി. നെട്ടിറച്ചിറ ജയൻ, ടി. അർജുനൻ, അഡ്വ. അരുൺകുമാർ, അഭിജിത്ത് കുറ്റിയാണി, വട്ടപ്പാറ ഓമന, മരുതൂർ വിജയൻ എന്നിവർ പങ്കെടുത്തു.