പാറശാല: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ നെടുവാന്വിളയി ൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പാറശാലയില്‍ സമാപ്പിച്ചു.
സമാപന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ കെ ജസ്റ്റിന് രാജ് അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോൺ, ഡിസിസി അംഗം ടി.കെ. വിശ്വനാഥന്, കോണ്‍ഗ്രസ് നേതാക്കളായ രാജന്, സുമേഷ്, വിന്‍സര്‍, രാമചന്ദ്രന്, ജയപ്രകാശ്, അനില്‍കുമാര്‍, ഷീബാ റാണി, വിനയനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.