രോഗമില്ലാത്ത ഗ്രാമം പദ്ധതിക്ക് പൂവാറില്‍ തുടക്കം
1452226
Tuesday, September 10, 2024 6:36 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ നാലാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് പൂവാര്‍ പഞ്ചായത്തില്‍ തുടക്കംകുറിച്ചു. പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പ് പൂവാര്‍ പഞ്ചായത്തില്‍ പരണിയം സിഎസ്ഐ ട്രിപ്പിള്‍ ജൂബിലി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെയര്മാന് എസ്. ആര്യദേവന്‍ അധ്യക്ഷത വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ് മുഖ്യാതിഥിയായിയിരുന്നു. സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രേണുക, എം. ഷിനി, അനിഷ സന്തോഷ്, ആദര്‍ശ്, പരണിയം എഫ്എച്ച്സി ഡോ. ആശ രാജന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീതിലകരാജ്, ജോയിന്റ്് ബിഡിഒ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.