ഔഷധ ഉദ്യാനം നിർമിച്ചു
1444019
Sunday, August 11, 2024 6:49 AM IST
നെടുമങ്ങാട് : ഔഷധ സസ്യ പ്രചരണത്തിനും പരിപാലത്തിനുമായി തൊടുപുഴ നാഗാർജുന ഔഷധശാല നടപ്പിലാക്കുന്ന വിദ്യാലയങ്ങളിൽ ഔഷധോദ്യാനം എന്ന പദ്ധതിയുടെ ഭാഗമായി ആനാട് ഗവ.ആയുർവേദ ആശുപതിയിൽ ഔഷധ ഉദ്യാനം നിർമിച്ചു.
ആനാട് എസ്എൻവി എച്എസ്എസിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് ഉദ്യാനം നിർമിച്ചത്. അഡ്വ.ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ മുഖ്യ പ്രഭാഷണം നടത്തി.
ഡിഎംഒ ഡോ. അജിത അതിയേടത്ത് മുഖ്യാതിഥിയായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ. സെബി, നാഗാർജുന ഔഷധശാലയുടെ സോണൽ മാനേജർ ശ്രീകുമാർ , ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, വാർഡ് മെമ്പർ കവിത പ്രവീൺ , ആശുപത്രി വികസന സമിതി അംഗം ഹരിദാസ്, ഡോ. അനീഷ് എന്നിവർ പ്രസംഗിച്ചു.