കടുവയുടെ സാന്നിധ്യം: ആഴാങ്കുളത്ത് തെരച്ചില്‍ ശക്തമാക്കി പോലീസ്
1443701
Saturday, August 10, 2024 6:34 AM IST
വെള്ളറട: കഴിഞ്ഞദിവസം വൈകുന്നേരം കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കുന്നത്തുകാ ൽ പഞ്ചായത്തിലെ ആഴാക്കുളം ഭാഗത്ത് റാപ്പിഡ് ഫോഴ്സ്, വനം വകുപ്പ്, പോലീസ് സംഘവും പരിശോധന ശക്തമാക്കി.
കടുവയുടേതെന്നു കരുതുന്ന കാല്പാദം കണ്ടെത്തി അതിന്റെ തെളിവെടുപ്പുകള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ആഴാക്കുളം ഭാഗത്തു ക്വാറി മേഖലയും വലിയ ഉള്‍ക്കാടുകള്‍ പടര്‍ന്ന പ്രദേശവുമായതുകൊണ്ടു തെരച്ചില്‍ ദുഷ്കരമാണ്. എന്നിരുന്നാലും പ്രദേശവാസികളും പോലീസ് സംഘവും വനം വകുപ്പും ഊര്‍ജിതമായി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ ആരംഭിച്ച തെരച്ചില്‍ വൈകുന്നേരം വരെയും നീണ്ടു. വീണ്ടും കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അറിയിക്കണമെന്നും കൂടു സ്ഥാപിക്കാനുള്ള ക്രമീകരണം ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്തായാ ലും വിദ്യാര്‍ഥികളെ സ്കൂളില്‍ അയയ്ക്കാനും ആടുമാടുകളെ പുറത്തിറക്കി വിടാനും പ്രദേശ വാസികൾ ഭയക്കുകയാണ്.