പോസ്കോ കേസ് പ്രതി എലിവിഷം കഴിച്ച് മരിച്ചു
1442281
Monday, August 5, 2024 10:19 PM IST
പൂവാർ: പോസ്കോ കേസിലെ പ്രതി എലിവിഷം കഴിച്ചു മരിച്ചു. കാഞ്ഞിരംകുളം ആനമരം വലിച്ച കൈവൻവിള വീട്ടിൽ സുജിത് ദാസ് (20) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരം സുഹൃത്തുകളുമായി മദ്യപിച്ച് പിരിഞ്ഞു പോയശേഷംവിഷം കഴിച്ച സുജിത് രാത്രി 8.30 മണിയോടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുവെന്നു പോലീസ് പറഞ്ഞു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണമടഞ്ഞു. മരണത്തിൽ അസ്വാഭാവികതയില്ലെന്നും പോലീസ് പറഞ്ഞു.
കാഞ്ഞിരംകുളത്ത് പൂക്കടയിലെ തൊഴിലാളിയായ സുജിത്ദാസ് പൂവാർ പോലീസ് സ്റ്റേഷനിൽ പോസ്കോ കേസിലും കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ യുവാവിന്റെ കണ്ണ് അടിച്ച് പൊട്ടിച്ച കേസിലും വിദ്യാർഥിയെ മർദിച്ച കേസിലും പ്രതിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.