പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു
1438770
Wednesday, July 24, 2024 10:51 PM IST
വിഴിഞ്ഞം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. അതിയന്നൂർ വെൺപകൽ തേരിവിള പുത്തൻവീട്ടിൽ ഗോപാലപിള്ളയുടെ മകൻ ശ്രീകുമാർ (48) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ കാഞ്ഞിരംകുളം വേങ്ങപ്പൊറ്റയിലായിരുന്നു അപകടം. ശ്രീകുമാർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംതെറ്റി റോഡിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.