ലൈബ്രറി ഉദ്ഘാടനം ചെയ്തു
1436375
Monday, July 15, 2024 7:16 AM IST
പാലോട് : കള്ളിപ്പാറ റസിഡൻസ് അസോസിയേഷന്റെ കീഴിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു നിർവഹിച്ചു. പ്രസിഡന്റ് വി. എൽ. രാജീവിന്റെ അധ്യക്ഷതയിൽ അസോസിയേഷനു കീഴിൽ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ നിർവഹിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി രാജൻ പൊഴിയൂർ മുഖ്യ അതിഥിയായിരുന്നു. ഫ്രാറ്റ് മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ടി. എൽ.ബൈജു, പാലുവള്ളി ശശി, വിഷ്ണു ഷാജി, വിക്ടർ തോമസ്, ജി. ബോബൻ, കെ. ആർ. ബാലചന്ദ്രൻ, വി.എസ്. ശാലിനി, ജി.ബിജു കുമാർ എന്നിവർ പ്രസംഗിച്ചു.