മൊ​ബൈ​ൽ ഫോ​ൺ ഓ​ട​യി​ൽ വീ​ണു: അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി പു​റ​ത്തെ​ടു​ത്തു
Sunday, June 16, 2024 6:58 AM IST
കി​ളി​മാ​നൂ​ർ: ഓ​ട​യി​ൽ വീ​ണ മൊ​ബെ​ൽ ഫോ​ൺ സാ​ഹ​സി​ക​മാ​യി എ​ടു​ത്ത് ഉ​ട​മ​യ്ക്ക് ന​ൽ​കി വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് മാ​തൃ​ക​യാ​യി.

കി​ളി​മാ​നൂ​ർ വ​ഴി​യോ​ര ക​ട​യി​ൽ ലോ​ട്ട​റി വി​ൽ​ക്കു​ന്ന ച​ന്ദ്രി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ണാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ബ​ന്ധ​ത്തി​ൽ ഓ​ട​യി​ൽ വീ​ണ​ത്.

യു​വ​തി​യെ സ​ഹാ​യി​ക്കാ​ൻ ക​ണ്ടു നി​ന്ന​വ​ർ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യ​തി​നെ തു​ട​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ‌

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി സാ​ഹ​സി​ക​മാ​യി ഓ​ട​യ്ക്കു​ള്ളി​ൽ വീ​ണു പോ​യ മൊ​ബൈ​ൽ ഫോ​ൺ പു​റ​ത്ത് എ​ടു​ക്കു​ക​യാ​യി​രു​ന്നു.