കനത്തമഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
1425246
Monday, May 27, 2024 1:37 AM IST
കഴക്കൂട്ടം: കനത്ത മഴയിലും കാറ്റിലും വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീണു. മത്സ്യതൊഴിലാളി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
തുമ്പ രാജീവ് ഗാന്ധിനഗറിൽ വലിയ വിളാകം പുരയിടത്തിൽ റയ്മണ്ട് മാനുവലി(49)ന്റെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തകർന്ന് വീണത്. ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന റയ്മണ്ട് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.