യുവാവിനെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്താൻ ശ്രമം: രണ്ടു പേർ പിടിയിൽ
1424847
Saturday, May 25, 2024 6:55 AM IST
കാട്ടാക്കട : വെള്ളത്തിൽ ചവിട്ടി താഴ്ത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടകളായ കാപ്പിക്കാട് കൊണ്ണിയൂർ ഈന്തവിള വീട്ടിൽ അൻവർ ( 25), കൊണ്ണിയൂർ എസ്എ മൻസിലിൽ സൈദലി ( 26 ) എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
18ന് കൊണ്ണിയൂർ പാലത്തിൽ നിന്നും കൊണ്ണിയൂർ സ്വദേശി വേണുവിനെ വെള്ളത്തിൽ തള്ളിയിട്ടു ദേഹോപദ്രവം ചെയ്യുകയും തുടർന്ന് വെള്ളത്തിൽ ചവിട്ടി താഴ്ത്താൻ ശ്രമം നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതും ഇവർ ഒളിവിൽപോയി. നെയ്യാർ വനമേഖലയിൽ ഒളിവിലായിരുന്നു ഇവരെന്ന് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശ പ്രകാരം വിളപ്പിൽശാല ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികൾ കാട്ടാക്കട, വിളപ്പിൽശാല, നെയ്യാർഡാം പോലീസ് സ്റ്റേഷനുകളിൽ 10 ഓളം കേസിലെ പ്രതികൾ ആണെന്ന് പോലീസ് പറഞ്ഞു.