രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ച് നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂര മര്‍ദനം
1424239
Wednesday, May 22, 2024 6:36 AM IST
വെള്ളറട: രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ച് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡൂട്ടിയീലായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ രണ്ടു പേര് പിടിയില്‍. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂര്‍ സ്വദേശി ശ്യാം (30 ) എന്നിവരെയാണ് മാരായമുട്ടത്ത് നിന്നും വെള്ളറട പോലീസ് പിടികൂടിയത്.
വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ രോഗിയുടെ ചുമലില്‍ ഇട്ട പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റിനെ കഴിഞ്ഞ ദിവസനാണ് പ്രതികൾ മര്‍ദിച്ചത്.
നഴ്സിംഗ് അസിസ്റ്റന്റ് സനല്രാജിനാണ് (42) മര്‍ദനമേറ്റത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ചുമലിന് തകരാറു കണ്ടെത്തിയ ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിഷാദ് വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്ററിന്റെ ഒരു വശം ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു മടങ്ങിയെത്തിയത്.
ഇതിന്റെ പേരിലായിരുന്നു ആക്രമണം. സനല്‍രാജ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.പോലീസില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വെള്ളറട പോലീസ് ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്ന സനല്‍രാജിന്റെ മൊഴിയെടുത്തിരുന്നു.
നിരവതി കേസിലെ പ്രതിയാണ് ഒന്നാം പ്രതി നിഷാദ് മോബൈല്‍ ടവര്‍ കേന്ദരീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ കഴിഞ്ഞത്. ആക്രമണം നടത്തി മണിക്കൂറ്കള്ക്കുള്ളില് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, സബ് ഇന്‍സ്പക്ടര്‍ മണികുട്ടന്, സിവില്‍ പോലീസ്കാരായ സജിന്‍, ദീബു, പ്രദീപ്, അജി, രാജ്മോഹന്‍, സുനില്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.