തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഴു​ത്തു​കാ​ര​നാ​ണ് സി.​വി.​രാ​മ​ൻ​പി​ള്ള എ​ന്ന ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ മ​ല​യാ​ള സാ​ഹി​ത്യ​കു​ല​പ​തി സി.​വി. ​രാ​മ​ൻ​പി​ള്ള​യു​ടെ 166-ാമ​ത് ജന്മദി​നാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ടം ചെ​യ് തുപ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ടൂ​ർ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യു​ടെ​യും സി.​വി.​രാ​മ​ൻ​പി​ള്ള നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

എ​ഴു​ത്തു​കാ​ർ ത​ന്നെ സ്വ​ന്തം ര​ച​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്ന ഒ​രു കാ​ല​ത്താ​ണ് സി.​വി.​ രാ​മ​ൻ​പി​ള്ള ജീ​വി​ച്ച​ത്. ത​ന്‍റെ ആ​ദ്യ ച​രി​ത്ര​ഖ്യാ​യി​ക​യ്ക്കു പ്ര​സാ​ധ​ക​നെ ക​ണ്ടെ​ത്തു​വാ​ൻ സി.​വി.​ക്കു ക​ഴി​യാ​ത്ത​തു​കൊ​ണ്ടു മാ​ത്ര​മാണു മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ നോ​വ​ലി​സ്റ്റ് എ​ന്ന സ്ഥാ​നം സി.​വി.​യ്ക്കു ന​ഷ്ട​മാ​യ​ത് - അ​ടൂ​ർ പ​റ​ഞ്ഞു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ താ​ര​ത​മ്യ​മി​ല്ലാ​ത്ത മ​ഹാ സാ​ഹി​ത്യ​കാ​ര​നാ​ണ് സി.​വി. രാ​മ​ൻ​പി​ള്ള എന്ന് രാ​മ​ൻ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ നോ​വ​ലി​സ്റ്റ് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി.​വി.​യു​ടെ പൗ​രാ​വ​കാ​ശ പ്ര​ക്ഷോ​ഭ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച ്സം​സ്ഥാ​ന ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ.​ വി.​ കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി.​വി. കു​ടും​ബാം​ഗ​ങ്ങ​ളാ​യ ചെ​ങ്ക​ൽ സു​കു​മാ​രി സ്വാ​ഗ​ത​വും ഡോ.​ ര​ഘു​റാം കെ.​നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​ പി.​ വേ​ണു​ഗോ​പാ​ല​ൻ, ആ​ർ.​ ന​ന്ദ​കു​മാ​ർ, ശ്രീ​ജ പ്രി​യ​ദ​ർ​ശ​ന​ൻ എ​ന്നി​വരും വി​ദ്യാ​ർ​ഥി​ക​ളും നോ​വ​ൽ പാ​രാ​യ​ണം ന​ട​ത്തി.