പരാതികൾ കേൾക്കാൻ എംഎൽഎ എത്തിയില്ല; തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ നാട്ടുകാർ
1416942
Wednesday, April 17, 2024 6:14 AM IST
വെള്ളറട: തങ്ങളുടെ പ്രശ്നങ്ങള് ചര്ച്ച ചെയ്യാനെത്തുമെന്നറിയിച്ച സി.കെ.ഹരീന്ദ്രൻ എംഎൽഎ സ്ഥലത്തെത്താത്തതില് പ്രതിഷേധിച്ച് പാണ്ടിമാം പാറയിലെ നാട്ടുകാര് തെരഞ്ഞെടുപ്പ ബഹിഷ്ക്കരിക്കാൻ ഒരുങ്ങുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രദേശത്ത് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.
വേനൽ കടുത്തതോടെ കുടിവെള്ളം ലഭിക്കാത്തതും , യാത്രായോഗ്യമായ റോഡ് ഇല്ലാത്തതുമാണ് നാട്ടുകാരുടെ പ്രധാന പ്രശ്നങ്ങൾ. സംഭവത്തിൽ നിരവധി പരാതികൾ നൽകിയിട്ടും അധികൃകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇതേതുടർന്നാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനായി നാട്ടുകാർ ആഹ്വാനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഫ്ലക്സ് ബോർഡും നാട്ടുകാർ സ്ഥാപിച്ചു. കെഎസ്ആര്ടിസി സര്വീസുകളടക്കം റോഡ് തകർന്നതോടെ നിര്ത്തലാക്കി.
കുടിവെള്ളം നിലച്ചിട്ട് നാളുകള് ഏറെയായി. സംഭവത്തിൽ എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.