എൻജിനിയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു
1416784
Tuesday, April 16, 2024 10:43 PM IST
പാലോട്: വാമനപുരം നദിയിൽ ചെല്ലഞ്ചി കടവിൽ കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. ആനാട് എൻജിനിയറിംഗ് കോളജ് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി മുതുവിള ദേവമാധവ് ഭവനിൽ മഹാദേവ്( 21) ആണ് മരിച്ചത്. സുനിൽകുമാർ മഞ്ജു ദമ്പതികളുടെ മകനാണ്. ദേവ മാധവ് സഹോദരനാണ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയതായിരുന്നു. ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയിൽ അകപ്പെടുകയായിരുന്നു. രാത്രി ഏഴോടെ പാലോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു.