പാളയം ശക്തിവിനായക ക്ഷേത്രത്തിലെ അലങ്കാര ഗോപുരസമർപ്പണം ഇന്ന്
1416400
Sunday, April 14, 2024 6:28 AM IST
തിരുവനന്തപുരം: പാളയം ശക്തിവിനായക ക്ഷേത്രത്തിലെ അലങ്കാരഗോപുര സമർപ്പണം ഇന്ന് വൈകുന്നേരം അഞ്ചിനു നടക്കും. ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ നായരും കുടുംബവും ക്ഷേത്രത്തിലെ ഇതര പുനരുധാരണ പ്രവർത്തനങ്ങൾക്കൊപ്പം നിർമിച്ചു നൽകുന്ന അലങ്കാരഗോപുരം, ഭജനമണ്ഡപം, തിടപ്പള്ളി എന്നിവയുടെ സമർപ്പണമാണ് നടക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അധ്യക്ഷതയിൽ ക്ഷേത്രനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരരു മോഹനര് മുഖ്യകാർമികത്വം വഹിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെന്പർ അഡ്വ. എ. അജികുമാർ, സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മാനന്ദ, അരവിപ്പുറം ക്ഷേത്രം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി തുടങ്ങിയവർ
സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.