പ്രചാരണം കളറാക്കി സ്ഥാനാർഥി മുന്നേറ്റം...
1416395
Sunday, April 14, 2024 6:28 AM IST
ആവേശത്തിരയിളക്കി ഡോ. ശശി തരൂര്‍
തിരുവനന്തപുരം: കോവളം നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂര്‍.
കാഞ്ഞിരംകുളം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടനം കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന് ഉദ്ഘാടനം ചെയ്തു. മത്സ്യത്തിന്റെ രൂപവും പങ്കായവും വോട്ടര്‍മാര്‍ ശശി തരൂരിനു കൈമാറി. 80 ഓളം സ്ഥലങ്ങളിൽ സ്വീകരണമേറ്റുവാ ങ്ങിയ പര്യടനം രാത്രി 10 മണിയോടെ വിഴിഞ്ഞം ജംഗ്ഷനില്‍ സമാപിച്ചു.
ആവേശം ചോരാതെ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം
തിരുവനന്തപുരം: കൊടുംചൂടിലമര്ന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേനല്‍ മഴ കഴിഞ്ഞ ദിവസങ്ങളില്‍ അല്‍പ്പം ആശ്വാസമേകിയെങ്കിലും വിശ്രമമില്ലാത്ത പരിപാടികളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍.
പാറശാല അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു രാജീവിന്റെ പര്യടനങ്ങളും റോഡ് ഷോയും. വോട്ടെടുപ്പിന് 12 ദിവസങ്ങള്‍ കൂടി ശേഷിക്കെ കൂടുതല്‍ വോട്ടര്മാരിലെത്താനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥി. കൊറ്റാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ദര്‍ശനത്തോടെയാണ് രാജീവ് പര്യടനം തുടങ്ങിയത്.
വാഹന പ്രചാരണ ജാഥ കൊറ്റാമം ജംഗ്ഷനില്‍ ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ഉദ്ഘാടനം ചെയ്തു. ആറയൂര്‍, പൊന്‍വിള, ഞാറക്കാല, പാറശാല, അയിരക്കുളം, കാരോട് കോളനി, കൂനന്‍വിള, കടകുളം, ചെന്നിയോട്, പൊഴിയൂര്‍, പാട്ടവിള, ചിത്തക്കോട്, ആറ്റുപുറം, കാരിയോട്, ചെങ്കല്‍, അമരവിള എന്നിവിടങ്ങളിലായിരുന്നു പര്യടനം.
പന്ന്യന്റെ പര്യടനം രണ്ടാംഘട്ടത്തിൽ
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തി. രാവിലെ അതിയന്നൂര്‍ പഞ്ചായത്തിലെ മണലി വിളയില്‍ നിന്നാരംഭിച്ച പര്യടനം എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. എ.എസ്. ആനന്ദകുമാര്‍ സ്വാഗതം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. പര്യടനം രാത്രി കുളത്തൂര്‍ പഞ്ചായത്തിലെ പൂഴിക്കുന്നില്‍ സമാപിച്ചു. സമാപനയോഗം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ആര്.എസ്. ജയന്, ആദര്‍ശ്, എൻ. എസ്.അജയന്, ശരണ്‍ ശശാങ്കന്, പി.എസ് ആന്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.