പുരസ്കാര സമർപ്പണവും നൃത്തസംഗീത സമന്വയവും
1415779
Thursday, April 11, 2024 6:24 AM IST
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇതാദ്യമായി വിവിധ മേഖലകളിൽ വിരൽമുദ്ര പതിപ്പിച്ച പ്രഗത്ഭരെ ആദരിക്കുന്നതിനൊപ്പം പ്രതിഭകളും പ്രശസ്തരും അണിനിരക്കുന്ന ജനപ്രിയ നൃത്തസംഗീത സമന്വയവും അരങ്ങേറും.
13നു വൈകുന്നേരം 6.30 മുതൽ കിഴക്കേനടയിൽ നടക്കുന്ന അവാർഡ് വിതരണത്തിലും സാംസ്കാരിക കലാവിരുന്നിലും സിനിമാ ടിവ താരങ്ങളും എഴുത്തുകാരും പങ്കെടുക്കും.
കലാനിധി ചെയർപേഴ്സണ്, മാനേജിംഗ് ട്രസ്റ്റ് ഗീതാ രാജേന്ദ്രൻ അധ്യക്ഷയാകും. മുൻ ചീഫ് സെക്രട്ടറി തുളസീവനം രാമചന്ദ്രൻ നായർ, മുൻ ഡിജിപി ടി.പി. സെൻകുമാർ, കിളിമാനൂർ കൊട്ടാരം രാമവർമ, പ്രഫ. പി.ആർ. കുമാരകേരളവർമ, ഡോ. സി. ഉദയകല, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
കർണാടക സംഗീതജ്ഞനും കലാനിധി രക്ഷാധികാരിയും സംഗീത മഹാഗുരുവുമായ പ്രഫ. പി.ആർ. കുമാരകേരള വർമ കലാനിധി പാർഥസാരഥി സുവർണമുദ്ര സംഗീതശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങും. കലാനിധി പ്രഥമ പാർഥസാരഥി സുവർണമുദ്ര ശ്രീ സുദർശന ചക്ര പുരസ്കാരം കവയിത്രിയും മുൻ പ്രിൻസിപ്പലുമായിരുന്ന പ്രഫ. അഡ്വ. രമാഭായിക്കാണ്.
പുരസ്കാര സമർപ്പണത്തിനു ശേഷം കലാനിധി പാർഥസാരഥി നൃത്തസംഗീത സമന്വയത്തിൽ കലാനിധി പ്രതിഭകളും മിനിസ്ക്രീൻ താരങ്ങളും ഒത്തുചേരും.