സിദ്ധാർഥിന്റെ മരണം; പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നു: ചാണ്ടി ഉമ്മൻ എംഎൽഎ
1396918
Sunday, March 3, 2024 1:18 AM IST
തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ക്രിമിനൽവത്കരണത്തിന്റെ ഇരയാണ് സിദ്ധാർഥ് എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതികളെ പിടികൂടുന്നതിന് പകരം ഇരയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സിദ്ധാർഥനെ മരണത്തിലേക്ക് തള്ളിവിട്ട മുഴുവൻ എസ്എഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
ഉപവാസ സമരം മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പാലോട് രവി, വി എസ് ശിവകുമാർ, സി.പി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.