സിദ്ധാർഥന്റെ മരണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
1396875
Saturday, March 2, 2024 6:12 AM IST
നെടുമങ്ങാട് : സിദ്ധാർഥന്റെ മരണത്തിൽ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
നെടുമങ്ങാടെ സിദ്ധാർഥന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരണത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ പങ്ക് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കലാലയങ്ങളിൽ എസ്എഫ്ഐ നടത്തുന്ന ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നത് സിപിഎം ആണ്.
വിദ്യാർഥികൾക്കിടയിൽ ആക്രമണം പ്രോത്സാഹിപ്പിക്കുന്നത് നിർഭാഗ്യകകരമാണ്.സിദ്ധാർഥന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.