വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം: കെ. സുധാകരനും വി.ഡി.സതീശനും വിദ്യാർഥിയുടെ വീട് സന്ദർശിച്ചു
1396351
Thursday, February 29, 2024 5:44 AM IST
നെടുമങ്ങാട് : റാഗിങ്ങിനെ തുടർന്ന് ജീവനൊടുക്കിയ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിലെ രണ്ടാം വർഷം ബിവിഎസ്സി വിദ്യാർഥിയും നെടുമങ്ങാട് കുറക്കോട് സ്വദേശിയുമായ ജെ.എസ് .സിദ്ധാർഥിന്റെ വസതിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു .കൊലയാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് പ്രസ്ഥാനം പോരാട്ടം നടത്തുമെന്നു നേതാക്കൾ പറഞ്ഞു.