എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് നെയ്യാറ്റിന്‍കരയില്‍
1396143
Wednesday, February 28, 2024 5:50 AM IST
നെയ്യാറ്റിന്‍കര : എല്‍ഡിഎഫ് തിരുവനന്തപുരം ലോക് സഭ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് ഇന്നലെ നെയ്യാറ്റിന്‍കരയിലെത്തി. സിപിഐ മണ്ഡലം ഓഫീസിലെത്തിയ അദ്ദേഹത്തെ മണ്ഡലം സെക്രട്ടറി ജി.എന്‍.ശ്രീകുമാരന്‍, അസിസ്റ്റന്റ് സെക്രട്ടറി രാഘവന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹത്തെ കെ. ആന്‍സലന്‍ എംഎല്‍എ, നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍ എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് എന്‍എസ്എസ് നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന് ഓഫീസ്, വിശ്വഭാരതി പബ്ലിക് സ്കൂള്‍, ബിഷപ്സ് ഹൗസ്, വഴിമുക്ക് ജമാ അത്ത് എന്നിവിടങ്ങളും സന്ദര്‍ശിച്ച് അദ്ദേഹം മടങ്ങി. സംസ്ഥാന കൗൺസിൽ അംഗം എസ് ആനന്ദകുമാര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.