കലാനിധി ‘മഞ്ജീരധ്വനി' സംഘടിപ്പിച്ചു
1395782
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ അഭിമുഖത്തിൽ ആറ്റുകാൽ ദേവീക്ഷേത്ര സന്നിധിയിൽ 'മഞ്ജീരധ്വനി' നൃത്ത സംഗീതശില്പം സംഘടിപ്പിച്ചു.
കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, അരുൺ ഓച്ചിറ, റഹിം പനവൂർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രഫ. എൻ. ലതിക, ശ്രീകാന്ത്, സരസ്വതി ശങ്കർ, രഞ്ജിനി സുധീരൻ, മഹേന്ദ്രൻ കെ. പൊതുവാൾ, രഞ്ജിത്ത് ഉണ്ണി, രാധിക എസ്. നായർ, വിദ്യ അജിത്, പ്രശാന്ത്, അരുൺ ശിവറാം, ശ്രദ്ധ പാർവതി, എ.എസ്. നന്ദൻ സാവൻ ഗിരീഷ്, രേവതിനാഥ്, ആരോമൽ, അനഘ എസ്. നായർ, ആദിത്യൻ, ദേവിപ്രിയ, നന്ദന സുധീർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
കലാനിധി നൃത്ത അധ്യാപകരായ ഡോ. മോഹൻകുമാർ, വിജയലക്ഷ്മി, രമേശ് റാം എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാപ്രതിഭകൾ നൃത്തശില്പം അവതരിപ്പിച്ചു.