സർക്കാർ നടപടി അംഗീകരിക്കാനാവില്ല: എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ
1395776
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: തൊഴിൽ വകുപ്പ് പിരിച്ചെടുക്കേണ്ട കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി പിരിക്കണമെന്ന സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ(കെഎൽഇഎഫ്). തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വെറും പണപിരിവ് ഏജൻസിയാക്കി മാറ്റരുത്.
ഇപ്പോൾ തന്നെ അമിത ജോലിഭാരമുള്ള തദ്ദേശ വകുപ്പ് ജീവനക്കാരുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കനുള്ള നീക്കമാണിതെന്നും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൻ. പ്രമോദ് പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് സി.എൻ. ജയപ്രകാശ്, സെക്രട്ടറി കെ. മുകുന്ദൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.