ഉറിയാക്കോട് എൻജിനീയറിംഗ് കോളജിൽ സ്റ്റോഗോഫെസ്റ്റ്
1394715
Thursday, February 22, 2024 5:46 AM IST
നെടുമങ്ങാട്: ഉറിയാക്കോട് സാരാഭായി എൻജിനീയറിംഗ് കോളജിൽ നടന്ന കേരള സ്റ്റോഗോഫെസ്റ്റും ചൈൽഡ് ഒാൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് വിതരണവും ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. സ്റ്റോഗോ വേൾഡ് എന്ന പേരിൽ ആരംഭിച്ച നൂതന പ്ലാറ്റ്ഫോം ജി. മാധവൻ നായർ, ടെക്യോൺ ഗ്രൂപ്പ് ഡയറക്ടർമാരായ കെ.വി. സ്മനിത, ജയേഷ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സ്റ്റോഗോ ഫെസ്റ്റ് ഗ്ലോബൽ ഹെഡ് ആർ. ലിൻഡ, ഡോ. അച്യുത്ശങ്കർ എസ്. നായർ, രമ്യ റോഷ്നി, കോളജ് ഡയറക്ടർമാരായ ഡോ. കെ. രാജപ്പ കൈമൾ, കോശി മാമ്മൻ, ഡോ. വി.വി. കരുണാകരൻ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ഗിരീശൻ, പ്രോഗ്രാം കോ-ഒാർഡിനേറ്റർ ജോമറ്റ് ജോസ് എന്നിവർ പ്രസംഗിച്ചു. ഡോ. കൃഷ്ണ മോഹൻ, വി. കിരൺ ഗോവിന്ദ്, ജോസ് എബ്രഹാം, ഡോ. പി.കെ. ദിവ്യ, രജിത് കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് മോഡറേറ്ററായി. 10 ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡുകളുടെ പ്രഖ്യാപനം ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ നടത്തി. ലേണേഴ്സ് നോട്ട് ഡയറക്ടർ ജീന ജയേഷ്, അക്കാദമിക്സ് ലേണേഴ്സ് നോട്ട് മേധാവി സുബത്ര എന്നിവരെ ആദരിച്ചു.