ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണം നൽകി
1394712
Thursday, February 22, 2024 5:46 AM IST
കിളിമാനൂർ: കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബിആർസി ഹാളിൽ ഒ.എസ്. അംബിക എംഎൽഎ നിർവഹിച്ചു. പ്രോജക്ട് കോ-ഓർഡിനേറ്റർ നവാസ് കെ. അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. ജവാദ് പദ്ധതി വിശദീകരിച്ചു. ഇലക്ട്രിക്ക് വീൽ ചെയർ, അഡൾറ്റ് വീൽചെയർ, റോളെറ്റർ ഉൾപ്പെടെ വിവിധതരം സഹായ ഉപകരണങ്ങളാണ് കുട്ടികൾക്കായി അനുവദിച്ചിരിക്കുന്നത്.
മെഡിക്കൽ ക്യാമ്പ് വഴി കണ്ടെത്തിയ 31 കുട്ടികൾക്കാണ് ഈ വർഷം സഹായ ഉപകരണങ്ങൾ നൽകുന്നത്. ആർആർവിബിവി എച്ച്എസ്എസ് പ്രിൻസിപ്പൽ പി. നിസാം, പ്രഥമ അധ്യാപകൻ വേണു ജി. പോറ്റി, ബിആർസി ട്രെയിനർ ടി. വിനോദ്,
പ്രഥമാധ്യാപിക പി. ലേഖകുമാരി എന്നിവർ സംസാരിച്ചു. സിആർസി കോ-ഓർഡിനേറ്റർ പി.കെ. സ്മിതവും സ്പെഷൽ എഡ്യൂക്കേറ്റർ എം. ഷാമില നന്ദിയും പറഞ്ഞു.