പതിനേഴുകാരിക്കുനേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് മൂന്നു വർഷം തടവ്
1394455
Wednesday, February 21, 2024 5:35 AM IST
തിരുവനന്തപുരം: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയ് ക്കും തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.
മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49)യാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. 2022 ഏപ്രിൽ 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയോട് പല പ്രാവശ്യം അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നു.
സംഭവദിവസം വീട്ടിനകത്തിരുന്നു പഠിക്കുകയായിരുന്ന കുട്ടിയ പ്രതി വിളിക്കുകയും ജനലിൽ കൂടി കുട്ടി നോക്കിയപ്പോൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മൂമ്മയും അയൽവാസിയും ഉണ്ടായിരുന്നു. അമ്മൂമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് പ്രതി പോയത്.
പല തവണ കുട്ടി വീട്ടിൽ വരുന്ന വഴിക്ക് പ്രതി മദ്യ ലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.