ഇന്ദിരാ ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ബിരുദദാനം ഇന്ന്
1394084
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 37-ാമത് ബിരുദദാന സമ്മേളനം ഇന്ന് ന്യൂഡൽഹി ആസ്ഥാനത്തും രാജ്യത്തെ 39 കേന്ദ്രങ്ങളിലുമായി നടക്കും.
2023 ടേം എൻഡ് പരീക്ഷ പാസായവർക്കാണ് ബിരുദ സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നത്. ന്യൂഡൽഹി ആസ്ഥാനത്ത് നടക്കുന്ന ബിരുദ വിതരണം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നിർവഹിക്കും. തിരുവനന്തപുരം മേഖലയിലെ ബിരുദ വിതരണം യൂണിവേഴ്സിറ്റിയുടെ മുട്ടത്തറ മേഖലാ കേന്ദ്രത്തിൽ രാവിലെ 11ന് നടക്കും. വിക്രം സാരാഭായ് സ് പെയ്സ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ബിരുദ വിതരണം നിർവഹിക്കുമെന്ന് ഇഗ്നോ സീനിയർ റീജണൽ ഡയറക്ടർ ഡോ. എം. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ 4546 വിദ്യാർഥികൾ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നിന്നും ബിരുദം കരസ്ഥമാക്കി.
എ. ലക്ഷ്മി, എസ്. സഫ്ന എന്നിവർ ബിരുദാനന്തര ബിരുദത്തിൽ അഖിലേന്ത്യ തലത്തിൽ സ്വർണ മെഡലിന് അർഹരായി.