ജലഭവനു മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം
1394079
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: അര്‍ഹതപ്പെട്ട പെന്ഷന് പരിഷ്ക്കരണം നടപ്പാക്കതില്‍ പ്രതിഷേധിച്ച് ജലഭവന് മുന്നില്‍ വാട്ടര്‍ അഥോറിറ്റി പെന്‍ഷന്‍കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നു.
അസോസിയേഷന് സംസ്ഥാന സെക്രട്ടറി എ.ഡി. ബാബുരാജാണ് നിരാഹാര സമരം അനുഷ്ടിക്കുന്നത്. സംസ്ഥാന നേതാക്കളായ എം.രാധാകൃഷ്ണന്, മന്മഥന് നായര്‍, പി.കൃഷ്ണന് കുട്ടി നായര്‍, അബ്ദുല്‍ ബഷീര്‍, വല്‍സപ്പന്‍ നായര്‍, വിജയന് നായര്‍, എ.ഷംസുദ്ദീന്, വി.വിമലന്, വൈ.എ.സലാം എന്നിവര്‍ പ്രസംഗിച്ചു.