ലോ കോളജിൽ സംഘർഷം
1394078
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ-കഐസ്യു സംഘർഷം. മൂന്നു വിദ്യാർഥികൾക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കഐസ്യു മികച്ച നേട്ടം കൈവരിച്ചിരുന്നു.
എസ്എഫ്ഐ സഖ്യം തോറ്റതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നും പ്രകോപനമില്ലാതെ അവർ തങ്ങളെ മർദിക്കുകയായിരുന്നുവെന്നും കഐസ്യു പ്രവർത്തകർ പറഞ്ഞു. മൂന്നു വിദ്യാർഥികൾക്കു പരിക്കേറ്റു. സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.