ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തി
1375113
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ചു ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപരോധ സമരം നടത്തി. ഇന്നലെ നഗരത്തിൽ നടത്തിയ സമരത്തിൽ യാത്രക്കാരും ബുദ്ധിമുട്ടി.
പോലീസ് ഇടപെട്ടപ്പോൾ റോഡ് ഉപരോധം മാറ്റി സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്നിലേക്കു ഭിന്നശേഷിക്കാർ സമരം മാറ്റി. ഇതിനിടെ വഴിയാത്രക്കാരും സമരക്കാരും തമ്മിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി. പോലീസ് ഇടപെട്ടാണു വലിയ സംഘർഷം ഇല്ലാതാക്കിയത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക ജോലി ചെയ്ത് പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.