അ​ഖി​ലേ​ന്ത്യാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Saturday, December 2, 2023 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് ,ഫി​സ്ക്സ് വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ‍്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ക്വി​സ് മ​ത്സ​രം 'കോ​ഗ്നി​സ​ൻ​സ് 2023-24' സം​ഘ​ടി​പ്പി​ച്ചു.
ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​വൈ​ഷ്ണ​വ് ദേ​വ് , വി.​ആ​ദി​ത്യ​ൻ എ​ന്നി​വ​രു​ടെ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ല​യോ​ള സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൽ. അ​ന​ന്ത​കൃ​ഷ്ണ​ൻ , അ​ശ്വി​ൻ രാ​ജ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ഷാ​ൻ സ​ജ​യ്, വൈ​ഷ്ണ​വ് എ. ​നാ​യ​ർ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ച​ട​ങ്ങി​ൽ വി​റാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കെ​മി​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ആ​ന​ന്ദ് പ്ര​ഭാ​ക​ർ ക്വി​സ് മാ​സ്റ്റ​റാ​യി.


പാ​ത് വെ​യ്സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ര​മ്യാ റോ​ഷി​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, ഫി​സി​ക്സ് വ​കു​പ്പ് മോ​ധാ​വി ഡോ. ​ബെ​ന്നി ജോ​ർ​ജ്, ഇം​ഗ്ലീ​ഷ് വ​കു​പ്പ് മോ​ധാ​വി റാ​ണി വ​ർ​ഗീ​സ്, അ​ധ‍്യാ​പ​ക​രാ​യ മാ​ന​സ മെ​ർ​ലി​ൻ മാ​ത്യു, ആ​ർ.​ര​ശ്മി , ഡോ. ​വി.​എ​സ്. അ​നി​ത, ഡോ. ​മീ​നു വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.