സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി ആക്രമിച്ചയാൾ അറസ്റ്റിൽ
1375098
Saturday, December 2, 2023 12:17 AM IST
വിഴിഞ്ഞം: സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി ആക്രമിച്ച് കണ്ണിന് പരിക്കേല്പിച്ചയാളെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ അജയ് (23)യാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം കഴിവൂർ മേലേവിളാകം വീട്ടിൽ ശരത് (19)ന്റെ ഇടതു കണ്ണിനാണ് ആക്രമത്തിൽ പരിക്കേറ്റത്. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
ഇരുവരും സുഹൃത്തുകളാണെന്നും അജയ്യുടെ അളിയന്റെ കാഞ്ഞിരംകുളത്തെ കടയിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചുവെന്ന സംശയമാണ് അക്രമത്തിന് കാരണമെന്നും കാഞ്ഞിരംകുളം സിഐ ഉദയകുമാർ പറഞ്ഞു. പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കണ്ണിന് മാരകമായി പരിക്കേറ്റ ശരത് തിരുവന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജയ് ഇന്നലെയാണ് പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ വേറെയും കേസുള്ളതായി പോലീസ്.