എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
1375090
Saturday, December 2, 2023 12:03 AM IST
നെയ്യാറ്റിന്‍കര : ലൈഫ് ഫൗണ്ടേഷന് കേരളയുടെ ആഭിമുഖ്യത്തില്‍ കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയുടെയും പിആര്‍എസ് നഴ്സിംഗ് കോളജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന് ഡയറക്ടര്‍ എസ്.ജി ബീനാമോള്‍ അധ്യക്ഷയായി.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ.ഷിബു മുഖ്യാതിഥിയായി. ഫാ. ജസ്റ്റിന് ജോസ്, കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര സ്റ്റേഷന് മാസ്റ്റര്‍ ഗോപകുമാര്‍, ബിന്‍സി, ഗിരീഷ് പരുത്തിമഠം, പഞ്ചമി കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പിആര്‍എസ് നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.