ക്രി​സ്മ​സ്-പു​തു​വ​ത്സ​ര സ്പെ​ഷൽ പാ​ക്കേ​ജു​ക​ളു​മാ​യി കെഎ​സ്ആ​ർടിസി ബജ​റ്റ് ടൂ​റി​സം സെ​ൽ
Friday, December 1, 2023 5:19 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ പൂ​ർ​ണ്ണ​ങ്ങ​ളാ​യ ഉ​ല്ലാ​സ യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ.

ഡി​സം​ബ​ർ മൂ​ന്ന്, 24, 31 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ഗ​വി, പ​രു​ന്തും​പാ​റ ഏ​ക​ദി​ന പ്ര​കൃ​തി സൗ​ഹൃ​ദ യാ​ത്ര​യ്ക്കാ​യി ര​ണ്ടാ​യി​രം രൂ​പ നി​ര​ക്കി​ൽ 9539801011 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക് ചെ​യ്യാം. 27 ന് ​ആ​രം​ഭി​ക്കു​ന്ന ദ്വി​ദി​ന വാ​ഗ​മ​ൺ യാ​ത്ര​യ്ക്ക് 9946263153 എ​ന്ന ന​മ്പ​റി​ൽ 2950 രൂ​പ നി​ര​ക്കി​ൽ ബു​ക്ക് ചെ​യ്യാ​നാ​കു​ന്ന പാ​ക്കേ​ജാ​ണ് മ​റ്റൊ​ന്ന്.

30, 31, ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​യി വ​യ​നാ​ടി​ന്‍റെ മാ​സ്മ​ര സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നൊ​രു​ക്കു​ന്ന പു​തു​വ​ത്സ​ര സ്പെ​ഷ​ൽ യാ​ത്ര​യ്ക്ക് 4400 രൂ​പ​യാ​ണ് നി​ര​ക്ക്. ടി​ക്ക​റ്റ്, താ​മ​സം, എ​ൻ​ട്രി ഫീ​സു​ക​ൾ എ​ന്നി​വ ഉ​ള്‍​പ്പെ​ട്ട​താ​ണ് തു​ക. താ​ത്പ​ര്യ​മു​ള്ള യാ​ത്ര​ക്കാ​ര്‍ 9074639043 എ​ന്ന ന​മ്പ​റി​ൽ ബു​ക്ക് ചെ​യ്യ​ണം.
23, 24, 25- ലെ ​ക്രി​സ്മ​സ് സ്പെ​ഷ്യ​ൽ സ​മ്പൂ​ർ​ണ്ണ മൂ​ന്നാ​ർ യാ​ത്ര​യ്ക്കാ​യി 9539801011 എ​ന്ന ന​മ്പ​റി​ൽ 2200 രൂ​പ നി​ര​ക്കി​ൽ ബു​ക്ക് ചെ​യ്യാം. ഒ​ന്പ​ത്, 17 , 24, 31 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​പ്പു​കാ​ട്, പൊ​ന്മു​ടി ഏ​ക​ദി​ന ഉ​ല്ലാ​സ യാ​ത്ര​യ്ക്കാ​യി 550 രൂ​പ നി​ര​ക്കി​ൽ 6282674645 എ​ന്ന ന​മ്പ​റി​ലാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്.

27, 30, ജ​നു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ൽ തി​രു​വൈ​രാ​ണി​ക്കു​ള​ത്തേ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തീ​ർ​ത്ഥാ​ട​ന​യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ബു​ക്കിം​ഗി​നാ​യി 9497849282 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
28 ന് ​വ​ണ്ട​ർ​ലാ സ്പെ​ഷ​ൽ യാ​ത്ര​യും 30 ന് ​ആ​തി​ര​പ്പ​ള്ളി ,വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ ദ്വി​ദി​ന പു​തു​വ​ത്സ​ര യാ​ത്ര​യും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് ഉ​ണ്ടാ​കും.

9539801011 എ​ന്ന ന​ന്പ​റി​ൽ ബു​ക്കിം​ഗ് സ്വീ​ക​രി​ക്കും. യാ​ത്ര​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 98460 67232.