പൂന്തുറ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍
1374586
Thursday, November 30, 2023 1:58 AM IST
പേരൂര്‍ക്കട: പൂന്തുറ പത്തേക്കറില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബദരിയ നഗര്‍ സ്വദേശി ബാദുഷ (21) യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.
പ്രദേശത്ത് കഞ്ചാവ് വില്‍പ്പന സംഘത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരും കഞ്ചാവ് വില്‍പ്പനക്കാരും തമ്മില്‍ പലപ്പോഴും വാക്കേറ്റത്തില്‍ ഏര്പ്പെടുറുണ്ടെന്നും ഇത്തരത്തിലായിരുന്നു തിങ്കളാഴ്ച രാത്രിയിലും സംഘര്‍ഷം നടന്നതെന്നുമാണ് പോലീസ് പറയുന്നത്.