വെൽഡിംഗ് പണിക്കിടെ ഷോക്കേറ്റയാൾ മരിച്ചു
1339962
Tuesday, October 3, 2023 10:44 PM IST
കാട്ടാക്കട: വെൽഡിംഗ് പണിക്കിടെ ഷോക്കേറ്റയാൾ മരിച്ചു. കാട്ടാക്കട പങ്കജ കസ്തൂരി ആശുപത്രിക്കു സമീപം പ്രേം നിവാസിൽ ബെഹനാൻ തോമസ് (ലാലി- 52) മരിച്ചത്. അന്തിയൂർകോണം കാപ്പിവിളയിൽ ജോലി സ്ഥലത്തുവച്ചാണ് ഇക്കഴിഞ്ഞ 23ന് വൈദ്യതിതാഘാതമേറ്റത്.
തുടർന്ന് കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു.ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആണ് മരിച്ചത്.