ശക്തമായ മഴയില്‍ മതില് തകര്‍ന്നു
1339820
Monday, October 2, 2023 12:10 AM IST
വെള്ളറട: ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പന്ത കരിമാങ്കുളം സിഎസ്ഐ പള്ളിയുടെ മുന്‍വശത്തെ മതില് പൂര്‍ണമായും ഇടിഞ്ഞുവീണു.
മതിൽ തകർന്ന സമയം സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. മലയോര മേഖലയില്‍ മഴ ശക്തമായതിനെതുടരുന്ന് പലയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. പ്രദേശത്തെ പാടശേഖരങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം ഉയര്‍ന്നത് ക്രഷി നശിക്കാന്‍ കാരണമായി .
റബര്‍ ടാപ്പിംഗ് അടക്കമുള്ള നിലയ്ച്ചതായി കർഷകരും തൊഴിലാളികളും പറയുന്നു. മഴയ്ക്ക് ശമനം ഉണ്ടാകുന്നതുവരെ പ്രദേശത്ത് സൗജന്യറേഷന് അനുവദിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു.