തേക്കുംമൂട് ബണ്ട് കോളനിയിൽ വെള്ളം കയറി
1339816
Monday, October 2, 2023 12:01 AM IST
തിരുവനന്തപുരം: ഇടവിട്ട് പെയ്തിറങ്ങിയ മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറി. തേക്കുംമൂട് ബണ്ട് കോളനിയിലെ നിരവധി വിടുകളിലേയ്ക്ക് വെള്ളം കയറി. ഇന്നലെ രാത്രിയോടെയാണ് വീടുകളിലേക്ക് വെള്ളം കയറിയത്.
തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പെയ്ത മഴമൂലം ചെറു കതോടുകൾ നിറഞ്ഞു കവിഞ്ഞ് ഇതിന്റെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയായിരുന്നു.
ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണു. ഇന്നും മഴ തുടർന്നാൽ താഴ്ന്ന മേഖലകളിൽ വെള്ളത്തിനടയിലാവും