മാലിന്യം ഏരൂരില്‍: പ്രത്യാഘാതം അലയമണ്ണില്‍
1339311
Saturday, September 30, 2023 12:21 AM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ നീരാട്ടുതടത്തില് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാമില്‍ കുന്നുകൂടിയ ഇറച്ചി മാലിന്യങ്ങള്‍ അഴുകി നീരൊഴുക്ക് ഏറെയുള്ള തോട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ ഇനിയും നടപടിയില്ല.
ഇതോടെ പൊറുതിമുട്ടിയിരിക്കുന്നത് തൊട്ടടുത്ത പഞ്ചായത്തായ അലയമണ്ണിലെ കടവറം, പുഞ്ചക്കോണം പ്രദേശത്തുള്ള നിരവധി കുടുംബങ്ങളാണ്. സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലൂടെ മാലിന്യങ്ങള്‍ ഒഴുകി എത്തുന്നത് മൂലം പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണിപ്പോള്‍.തോടിനു സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം എടുക്കാന്‍ കഴിയുന്നില്ല.
ആഹാരം കഴിക്കാനോ കുളിക്കാനോ, തുണി അലക്കാനോ കഴിയാത്ത അവസ്ഥ. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ചൊറിച്ചിലും ശാരീരിക അസ്വസ്ഥതയും. കന്നുകാലികളെ പോലും തോട്ടിലേക്ക് ഇറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുയാണ് കടവറം പുഞ്ചക്കോണം പ്രദേശവാസികള്‍.