കരാർ പണികൾ നിർത്തിവയ്ക്കും : കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ
1338578
Wednesday, September 27, 2023 12:44 AM IST
തിരുവനന്തപുരം: ഗവണ്മെന്റ് കരാറുകാരുടെ ബിൽ തുക പാസാക്കുന്നതിന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക.
2019 ഡൽഹി ഷെഡ്യുൽ ഓഫ് റേറ്റ് പരിഷ്കരിച്ച് 2022 ഡിഎസ്ആർ നടപ്പാക്കുക, ലൈസൻസ് സെക്യൂരിറ്റിയും ഫീസും മുന്നിരട്ടി വർദിപിച്ച നടപടി പിൻവലിക്കുക കേരള ഗവ. കരാറുകാരോട് സർക്കാർ നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ ട്രഷറിക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു.
ഈ വിഷയങ്ങൾ അനുഭാവപൂർവം പരിഗണിച്ച് സർക്കാർ ഉത്തരവ് ഇറക്കിയില്ലെങ്കിൽ പിഡബ്ല്യുഡി, എൽഎസ്ജിഡി തുടങ്ങി സർക്കാർ തലത്തിൽ പണികൾ നിർത്തിവച്ചുകൊണ്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സമരം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി.മോഹൻകുമാർ പ്രഖ്യാപിച്ചു.
അബ്ദുൾ കലാമിന്റെ അധ്യക്ഷതയിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണകുറുപ്പ് , എൻസിപി സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി, ആർഎസ്പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെജിസിഎഫ് നേതാക്കളായ ചീരാണിക്കര സുരേഷ്, ജി.പ്രഭാകരൻ, വിക്രമൻ നേമം, കണ്ണാവിള സുരേന്ദ്രൻ, സജീഷ്കുമാർ, അജിത്ത്, സുരേഷ്കുമാർ, സാനികുമാർ, പ്രശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.