വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആള് പിടിയില്‍
1338568
Wednesday, September 27, 2023 12:36 AM IST
മെഡിക്കല്‍കോളജ്: വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്ത ആളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര പെരുങ്ങാല ഓലകെട്ടിയമ്പലം കാരാഴ്മ കോയിപ്പളളി കണ്ണാങ്കര വീട്ടില്‍ രാമകൃഷ്ണനെ(59)യാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ നെയ്യാറ്റിന്‍കര ആറാലുമൂട് എബ്രഹാം ജോഷി എന്ന വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ച് യാത്രചെയ്തു വരികയായിരുന്നതായി പോലീസ് അറിയിച്ചു.ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ രാമകൃഷ്ണന് കസ്റ്റംസ് പരിശോധനയില്‍ പിടിയിലാവുകയായിരുന്നു.
എയര്‍പോര്‍ട്ട് അധികൃതര്‍ ഇയാളുടെ പാസ്പോര്‍ട്ട് വ്യാജമെന്നു കണ്ടെത്തിയതോടെ വലിയതുറ പോലീസിനു കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.