വിളപ്പിൽശാല ജംഗ്ഷനിൽ മോഷണം
1338070
Monday, September 25, 2023 12:19 AM IST
കാട്ടാക്കട: വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിൽ കട കുത്തിതുറന്ന് മോഷണം. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ജംഗ്ഷനിലെ എംഎസ് ഹോട്ടൽ, ആര്യ സ്റ്റോർ, സോമൻ പാൻ ഷോപ്പ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
മോഷമം നടത്തിയ കടകളിൽ നിന്നും പണം മോഷ്ടാവ് കവർന്നു. ആര്യാ സ്റ്റോറിൽ നിന്നും സ്റ്റേഷനറി സാധനങ്ങളും 5000 രൂപയും കവർന്നതായി സംശയിക്കുന്നു. വിളപ്പിൽശാല പോലീസ് സ്റ്റേഷനരികിലാണ് മോഷണം നടന്ന സ്ഥലം . വിളപ്പിൽശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.