ചാരിറ്റി പിരിവിന്റെ പേരില്‍ മോഷണം
1337917
Sunday, September 24, 2023 12:30 AM IST
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ ചാരിറ്റി പിരിവിന്റെ മറവില്‍ മോഷണം നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. വിവിധ മേഖലകളില്‍ ചാരിറ്റി പിരിവ് എന്ന പേരില്‍ എത്തുന്നവര്‍ മോഷണം നടത്തുന്നത് പതിവായി നടക്കുന്നതായി നാട്ടുകാര്‍ .
വ്യക്തിപരമായ ബാഡ്ജും രജിസ്ട്രേഷന് നമ്പറുമുള്ള രസീതുകളും ചാരിറ്റിയായി പണവും ആവശ്യമുള്ളവരുടെ ഫോട്ടോയുമായാണ് ഇവര്‍ എത്തുന്നത്. വാഹനങ്ങളില്‍ എത്തി പഴയ വസ്ത്രങ്ങള്‍ ആവശ്യപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. വെള്ളറട കാരക്കോട് വടക്കുംകര വീട്ടില്‍ ജസ്റ്റിന് രാജീവിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ നാട്ടുകാര്‍ പിടികൂടുകയും വെള്ളറട പോലീസിന് കൈമാറുകയും ചെയ്തു.
വെള്ളറട പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി പിരിവെന്ന വ്യാജേന എത്തുന്ന സംഘത്തെ തിരിച്ചറിയണമെന്നും പോലീസില്‍ വിവരമറിക്കണമെന്നും വെള്ളറട വികസന സമതി അംഗം സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.