വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ബാങ്ക് ജീവനക്കാരൻ പിടിയിൽ
1337912
Sunday, September 24, 2023 12:22 AM IST
നെടുമങ്ങാട്: പ്ലസ് വൺ വിദ്യാർഥിനിയെ നിർബന്ധിച്ചു കാറിൽ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ബാങ്ക് ജീവനക്കാരൻ പിടിയിൽ.
കരകുളം പാലം ജംഗ്ഷനിൽ താമസിക്കുന്ന നന്ദൻകോട് എസ്ബിഐ ബാങ്ക് സീനിയർ അസോസിയേറ്റ് ക്ലാർക്ക് പനവൂർ കല്ലിയോട് കുളപ്പള്ളിക്കോണത്ത് വീട്ടിൽ വൈശാഖ് (36)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ച പുലച്ച സ്വദേശി നിയായ 16 കാരിയായ വിദ്യാർഥി നിയെയാണ് പ്രതി ശല്യം ചെയ് തത്. നെടുമങ്ങാട്ടെ ടൂട്ടോറിയൽനിന്നും ട്യൂഷൻ കഴിഞ്ഞു മുക്കോലയുള്ള പള്ളിയിലേക്ക് നടന്നു പോകവേ കുളവികോണം അൽ ഹാജ സ്റ്റുഡിയോയ്ക്കു സമീപത്തുവച്ചായിരുന്നു അതിക്രമം. കുട്ടിയെ കാറിൽ പിന്തുടർന്ന പ്രതി ബലമായി കാറിൽ കയ റ്റാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തെ പള്ളിയിൽ കയറിയാണ് കുട്ടി രക്ഷപ്പെട്ടത്. കാറിന്റെ നന്പർ കുറിച്ചെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി വൈശാഖ് പിടിയിലായത്.