"കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്' സെമിനാർ ഇന്ന്
1337634
Saturday, September 23, 2023 12:02 AM IST
തിരുവനന്തപുരം: കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന വിഷയത്തിൽ നയ രൂപീകരണത്തിനായി കേരള മത്സ്യ തൊഴിലാളി കോണ്ഗ്രസ്-എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന സെമിനാറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്നു തിരുവനന്തപുരത്ത് നടക്കും.
ഉച്ച കഴിഞ്ഞു മൂന്നിന് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന സെമിനാർ ജോസ്.കെ.മാണി എംപി ഉദ്ഘാടനം ചെയ്യും.
മുൻ ഫിഷറീസ് മന്ത്രിയും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ആർ. ക്രിസ്തുദാസ്, ഫിഷറീസ് വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ എം.എസ്.സാജു എന്നിവർ വിഷയാവതരണം നടത്തും.