ലഹരിക്കെതിരേ റെയില്‍വേ ജന ജാഗ്രതാ സമിതി രൂപീകരിച്ചു
1337623
Friday, September 22, 2023 11:24 PM IST
പാറശാല: "ജീവിതമാണ് ലഹരി, ജീവിതമാകട്ടെ ലഹരി ' എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരേ റെയില്‍വേ ജന ജാഗ്രതാ സമിതി രൂപീകരിച്ചു.
റെയില്‍വേ പ്ലാറ്റ്ഫോമുകള് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ ലഹരി ഉപഭോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പാറശാല റെയില്‍വേ പോലീസും നെയ്യാറ്റിന്‍കര എക്സൈസ് വകുപ്പും സഹകരിച്ച് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ബോധവത്കരണ പരിപാടി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള ഉദ്ഘാടനം ചെയ്തു.
കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംമ്പര്‍ ജീ.ബൈജു , നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജഹാന് , പാറശാല റെയില്‍വേ പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ബിനു, റെയില്‍വേ ഇന്റലിജന്‍സ് ഓഫീസര്‍ വൈശാഖ് , ധനുവച്ചപുരം റെയില്‍വേ സ്റ്റേഷന് ഇന്‍ചാര്‍ജ് അജീഷ് , വിമല സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.